📖 വിവരാവകാശ നിയമം 2005
പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രധാന നിയമ സംവിധാനം
വിവരാവകാശ നിയമം (Right to Information Act - 2005) പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
👤 പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
| പേര് | ഗിരീഷ് കുമാർ ജെ |
| തസ്തിക | സെക്രട്ടറി, കൊറ്റനാട് ഗ്രാമപഞ്ചായത്ത് |
| വിലാസം | കൊറ്റനാട് പി.ഒ പത്തനംതിട്ട ജില്ല പിൻ - 689615 |
| 📞 ഫോൺ | 9496042607 |
👤 അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
| പേര് | സുധീർ എസ് |
| തസ്തിക | ഹെഡ്ക്ലാർക്ക്, കൊറ്റനാട് ഗ്രാമപഞ്ചായത്ത് |
| വിലാസം | കൊറ്റനാട് പി.ഒ പത്തനംതിട്ട ജില്ല പിൻ - 689615 |
| 📞 ഫോൺ | 9447916391 |
⚖️ അപ്പലേറ്റ് അതോറിറ്റി
| പേര് | ഷൈജു വർഗ്ഗീസ് |
| തസ്തിക | പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ |
| ഓഫീസ് | തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം റൂബി ടവർ പത്തനംതിട്ട – 689645 |
| 📞 ഫോൺ | 9496042601 |
📌 പ്രധാന വിവരങ്ങൾ
- അപേക്ഷാ ഫീസ് : ₹10 (കോർട്ട് ഫീ സ്റ്റാമ്പ് / ഡി.ഡി / നേരിട്ടുള്ള പണമടയ്ക്കൽ)
- ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ (BPL) അപേക്ഷാ ഫീസ് നൽകേണ്ടതില്ല. (സർട്ടിഫിക്കറ്റ് ഹാജരാക്കണം)
- അപേക്ഷ ലഭിച്ചതിന് ശേഷം 30 ദിവസത്തിനകം വിവരം ലഭ്യമാക്കുന്നതാണ്.
- വിവരം ലഭ്യമല്ലെങ്കിലോ ലഭിച്ച വിവരത്തിൽ തൃപ്തിയില്ലെങ്കിലോ 30 ദിവസത്തിനകം ഫസ്റ്റ് അപ്പീൽ അധികാരിയെ സമീപിക്കാവുന്നതാണ്.
കൊറ്റനാട് ഗ്രാമപഞ്ചായത്ത്
വിവരാവകാശ നിയമം 2005