ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിലും മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലും ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കൊറ്റനാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണം 17.01 ചതുരശ്ര കിലോമീറ്ററാണ്. വടക്ക് കോട്ടാങ്ങാൽ ഗ്രാമപഞ്ചായത്തും, കിഴക്ക് റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തും, തെക്ക് അയിരൂർ ഗ്രാമപഞ്ചായത്തും, പടിഞ്ഞാറ് എഴുമറ്റൂർ, കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തുകളും അതിരുകളായി സ്ഥിതിചെയ്യുന്നു. 2024 ലെ വാർഡ് വിഭജനത്തിന് ശേഷം പഞ്ചായത്തിലെ വാർഡുകളുടെ എണ്ണം 13ൽ നിന്നും 14 ആയി വർധിച്ചു. 1949-ൽ ചെറിയകുന്നം വില്ലേജ് യൂണിയൻ രൂപീകരിക്കപ്പെട്ടതോടെയാണ് ഈ പ്രദേശത്തിന്റെ ഭരണപരമായ തുടക്കം. പിന്നീട് 1953-54 കാലഘട്ടത്തിൽ കൊറ്റനാട് പഞ്ചായത്ത് നിലവിൽ വന്നു. മുൻകാലത്ത് കൊല്ലം ജില്ലയിലെ തിരുവല്ല താലൂക്കിന്റെ ഭാഗമായി അറിയപ്പെട്ടിരുന്ന ഈ പ്രദേശം പിന്നീട് ഭരണപരമായ മാറ്റങ്ങളിലൂടെ ഇന്നത്തെ രൂപം നേടി. എഴുമറ്റൂർ വില്ലേജ് വിഭജിച്ചതോടെ...
കൂടുതൽ വായിക്കുക