പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

ബിന്ദു കെ കെ (ബിന്ദു സജി)

പ്രസിഡൻ്റ്

ആശിഷ് പി ജോർജ്ജ് (ആശിഷ് പാലയ്ക്കാമണ്ണിൽ)

വൈസ് പ്രസി‍ഡണ്ട് & ചെയര്‍പേഴ്സണ്‍ , ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുനിത എന്‍ കെ

ചെയര്‍പേഴ്സണ്‍ ,വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

അനിൽ കുമാർ കെ കെ

ചെയര്‍പേഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സജിത സലീം

ചെയര്‍പേഴ്സണ്‍ , ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

ഷമീം എ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കൊറ്റനാട് ഗ്രാമ പഞ്ചായത്ത്

സ്ഥലം : വൃന്ദാവനം, കൊറ്റനാട് പി ഒ

വാർഡ് : 14 , നിയമസഭ മണ്ഡലം : റാന്നി ,   ലോക്സഭ മണ്ഡലം  : പത്തനംതിട്ട

വില്ലേജുകൾ : പെരുമ്പെട്ടി , എഴുമറ്റൂർ

ആകെ ജസംഖ്യ (2011) : 14396

വിസ്തീർണം  :  17.01 ച.കി.മി

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിലും മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലും ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കൊറ്റനാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണം 17.01 ചതുരശ്ര കിലോമീറ്ററാണ്. വടക്ക് കോട്ടാങ്ങാൽ ഗ്രാമപഞ്ചായത്തും, കിഴക്ക് റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തും, തെക്ക് അയിരൂർ ഗ്രാമപഞ്ചായത്തും, പടിഞ്ഞാറ് എഴുമറ്റൂർ, കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തുകളും അതിരുകളായി സ്ഥിതിചെയ്യുന്നു. 2024 ലെ വാർഡ് വിഭജനത്തിന് ശേഷം പഞ്ചായത്തിലെ വാർഡുകളുടെ എണ്ണം 13ൽ നിന്നും 14 ആയി വർധിച്ചു. 1949-ൽ ചെറിയകുന്നം വില്ലേജ് യൂണിയൻ രൂപീകരിക്കപ്പെട്ടതോടെയാണ് ഈ പ്രദേശത്തിന്റെ ഭരണപരമായ തുടക്കം. പിന്നീട് 1953-54 കാലഘട്ടത്തിൽ കൊറ്റനാട് പഞ്ചായത്ത് നിലവിൽ വന്നു. മുൻകാലത്ത് കൊല്ലം ജില്ലയിലെ തിരുവല്ല താലൂക്കിന്റെ ഭാഗമായി അറിയപ്പെട്ടിരുന്ന ഈ പ്രദേശം പിന്നീട് ഭരണപരമായ മാറ്റങ്ങളിലൂടെ ഇന്നത്തെ രൂപം നേടി. എഴുമറ്റൂർ വില്ലേജ് വിഭജിച്ചതോടെ...

കൂടുതൽ വായിക്കുക